കഴിഞ്ഞ പത്ത് വർഷങ്ങൾ പാനൂർ നഗരസഭയിൽ നിലനിൽക്കുന്ന വികസന മുരടിപ്പിന് അറുതി വരുത്താനും പാനൂരിൻ്റെ സമഗ്ര വികസനത്തിനുള്ള പാതയൊരുക്കാനുമാണ് ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വോട്ട് അഭ്യർഥിക്കുന്നതെന്ന് എൽ ഡി എഫ് നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
'. ഒരു ദശാബ്ദം മുമ്പ് രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം രൂപീകരിച്ചതാണ് നമ്മുടെ നഗരസഭ കേരളമാകെ വികസന നേട്ടങ്ങളിൽ പുതിയ ചരിത്രം കുറിച്ച് മുന്നേറുമ്പോൾ പാനൂർ നഗരസഭയിലെ ജനങ്ങൾക്ക് ഈ നേട്ടങ്ങൾ അപ്രാപ്യമാവുകയാണ്.
പൊതുജനങ്ങൾക്ക് നഗരസഭയിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിൽ പോലും പൊറുക്കാനാവാത്ത അലംഭാവമാണ് യുഡിഎഫ് ഭരണസമിതി പുലർത്തിയത്. ആസ്‌ഥാന മന്ദിരത്തിന് സർക്കാർ അനുവദിച്ചതുൾപ്പെടെ മൂന്ന് കോടി രൂപ ഉണ്ടായിട്ടും ഒരു ചെറു വിരൽ അനക്കിയില്ല. നാടിൻ്റെ വികസനത്തിന് സംസ്‌ഥാന സർക്കാർ അനുവദിച്ച 12. 57 കോടി രൂപയാണ് അഞ്ച് വർഷം കൊണ്ട് നഗരസഭ പാഴാക്കിയത്.
സംസ്ഥാന സർക്കാർ പാനൂർ നഗരസഭാ പരിധിയിൽ അനുവദിച്ച പദ്ധതികളുടെ ഗുണ ഫലം പോലും നമുക്ക് ലഭിക്കാതെ പോകുന്നു. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി, താലൂക്ക് ആശുപത്രി കെട്ടിട നിർമാണം തുടങ്ങി നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. ഇങ്ങനെ ജനങ്ങൾക്ക് ഭാരമായി മാറിയ നഗരസഭ ഭരണം തൂത്തെറിഞ്ഞ് പാനൂരിൻ്റെ വികസനത്തിന് നേതൃത്വം നൽകാൻ പ്രാപ്തിയുള്ള ഒരു ഭരണ സമിതിയെ അധികാരത്തിൽ എത്തിക്കാൻ നമുക്ക് കഴിയണമെന്നും അവർ പറഞ്ഞു.

കേരളത്തിന്റെ വികസന മുന്നേറ്റത്തിനൊപ്പം നമ്മുടെ നാടും കുതിക്കണമെങ്കിൽ പാനൂർ നഗരസഭയിലും മാറ്റം അനിവാര്യമാണ്. അതിന് ഈ വരുന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ചു വരണം. ഇതിനായാണ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചത്.
മാറ്റം വേണം പാനൂരിനും
എൽഡിഎഫ് നേതാക്കളായ കെ ഇ കുഞ്ഞബ്ദുള്ള, വി പി പ്രേമകൃഷ്ണൻ, കെ കെ ബാലൻ, പി കെ രാജൻ, കെ പി യൂസഫ്, ശിവപ്രസാദ്, സുരേഷ് കാരോളിൽ എന്നിവർ ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്
LDF says last 10 years were a time of wasted development for Panur; 'Panur needs change too', LDF releases Panur municipal election manifesto









































.jpeg)